iran released visuals of britain ship @ttack
ലോക രാജ്യങ്ങളെയാകെ മുള്‍മുനയില്‍ നിര്‍ത്തി ബ്രിട്ടനും ഇറാനും തമ്മിലുള്ള പോര് കപ്പലുകള്‍ പിടിച്ചെടുത്ത് വെല്ലുവിളി നടത്തുന്നതിലേയ്ക്ക് വരെയെത്തിയിരിക്കുകയാണ്. ഇറാന്റെ കപ്പല്‍ പിടിച്ചെടുത്ത് ബ്രിട്ടനാണ് ആദ്യം പ്രകോപനത്തിന് തുടക്കമിട്ടത്. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ബ്രിട്ടന്റെ കപ്പല്‍ ഇറാനും പിടിച്ചെടുത്തത്. ഇപ്പോള്‍ ബ്രിട്ടന്റെ ഓയില്‍ ടാങ്കര്‍ പിടിച്ചെടുത്തതിന്റെ ദൃശ്യങ്ങളുള്‍പ്പെടെ പുറത്തുവിട്ടതിന് പിന്നാലെ ഇവര്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് ഇറാന്‍ നല്‍കിയിരിക്കുന്നത്.